
കൊച്ചി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരളത്തിലെ ചരക്ക് വാഹന തൊഴിലാളി സംയുക്ത ട്രേഡ് യൂണിയനും ഗുഡ്‌സ് വാഹന ഉടമാ സംഘടനകളും സംസ്ഥാന വ്യാപകമായി ഒക്ടോബർ നാലിന് പണിമുടക്കും. 13 ജില്ലകളിലെയും കളക്ടറേറ്റിന് മുന്നിലും തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലും പ്രകടനവും ധർണയും നടത്തും. സമരം വിജയിപ്പിക്കാൻ എറണാകുളത്ത് ചേർന്ന കേരള സ്റ്റേറ്റ് മോട്ടോർ ആൻഡ് എൻജിനിയറിംഗ് ലേബർ സെന്റർ (എച്ച്.എം.എസ്) സംസ്ഥാന കമ്മിറ്റി നേതൃയോഗം തീരുമാനിച്ചു. എച്ച്.എം.എസ്. ദേശീയ വർക്കിംഗ് കമ്മിറ്റി അംഗം മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന പ്രസിഡന്റ് മനോജ് ഗോപി അദ്ധ്യക്ഷത വഹിച്ചു.