maharajas

കൊച്ചി: ആയിരം പൂർണചന്ദ്രന്മാരെ കണ്ട മഹാരാജാസിലെ പൂർവ വിദ്യാർത്ഥികളെ ഒക്ടോബർ രണ്ടിന് മഹാരാജാസ് ഓൾഡ് സ്റ്റുഡന്റസ് അസോസിയേഷൻ ആദരിക്കും. 2025ൽ മഹാരാജാസ് കോളേജ് 150-ാം പിറന്നാൾ ആഘോഷിക്കാൻ ഒരുങ്ങുന്നതിന്റെ തുടക്കമാണ് ഈ പരി​പാടി​.

മുൻ പ്രസിഡന്റ് ജസ്റ്റിസ് കെ.സുകുമാരൻ, മുൻ വൈസ് പ്രസിഡന്റുമാരായ പ്രൊഫ.കെ.അരവിന്ദാക്ഷൻ, പ്രൊഫ. ഷെർളി ചന്ദ്രൻ, മുൻ ജനറൽ സെക്രട്ടറിയും ട്രഷററുമായ രഘുരാമൻ, സെക്രട്ടറി വി.കെ. കൃഷ്ണൻ, മുൻ ട്രഷറർ ഗോപിദാസ്, പ്രൊഫ. കെ. എൻ. രാമകൃഷ്ണൻ, ഡോ.യു.കെ. ഗോപാലൻ, പി.സി. ജോസഫ്, റോസി ജോസഫ്, എൻ.ജെ .വർഗീസ് എന്നിവരെയാണ് പൂർവ വിദ്യാർത്ഥി സംഘടനയുടെ ഓഫീസിൽ വച്ച് വൈകിട്ട് മൂന്ന് മണിക്ക് ആദരി​ക്കുക. പ്രൊഫ.എം.കെ.സാനു മുഖ്യാതിഥിയാകും.

ഡോ.എം ലീലാവതി, കുസാറ്റ് മുൻ വി.സി ഡോ.ബാബു ജോസഫ്, പ്രമുഖ ട്രേഡ് യൂണിയൻ നേതാവ് കെ.എൻ. രവീന്ദ്രനാഥ്‌, സീനിയർ ജേണലിസ്റ്റ് പി.രാജൻ, പ്രൊഫ. ശോശാമ്മ ഐസക്ക് എന്നിവരെ ഒക്ടോബർ രണ്ടി​ന് രാവിലെ വീടുകളി​ൽ ചെന്ന് ആദരമർപ്പി​ക്കും.
മഹാത്മാ ഗാന്ധി രണ്ട് തവണ സന്ദർശിച്ച കലാലയമാണ് മഹാരാജാസ് കോളേജ്. അതുകൊണ്ടാണ് ഗാന്ധി ജയന്തി ദിവസം തന്നെ ചടങ്ങ് സംഘടി​പ്പി​ക്കാൻ കാരണം. അസോസിയേഷൻ പ്രസിഡന്റ് വേണു രാജാമണി അദ്ധ്യക്ഷത വഹിക്കും. പ്രിൻസിപ്പലും അദ്ധ്യാപകരും ആശംസകൾ നേരും.