kv

കൊച്ചി: പ്രൊഫ. കെ.വി തോമസ് വിദ്യാധനം ട്രസ്റ്റ് ഫോർട്ടുകൊച്ചിയിൽ 29 ന് വൈകിട്ട് വാസ്‌കോഡഗാമ സ്‌ക്വയറിൽ സംഘടി​പ്പി​ക്കുന്ന കൊച്ചി കലോത്സവം ഫെസ്റ്റിന് സംഘാടക സമിതി രൂപീകരിച്ചു. യോഗം കെ.ജെ. മാക്‌സി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രൊഫ. കെ.വി. തോമസ് അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായി
കുട്ടികൾക്ക് ചലച്ചിത്ര ഗാന മത്സരം, ഗസൽ സന്ധ്യ, ആടാം പാടാം സംഗീത വിരുന്ന്, സാംസ്‌കാരിക സമ്മേളനം എന്നിവയാണ് പരിപാടികൾ, ചടങ്ങിൽ മേയർ എം. അനിൽ കുമാർ, ഗായിക ദലീമ എം.എൽ.എ, സംഗീത സംവിധായകൻ ബേണി ഇഗ്നേഷ്യസ്, തിരക്കഥാകൃത്ത് രഞ്ജി പണിക്കർ, മധു ബാലകൃഷ്ണൻ, തുടങ്ങിയവർ പങ്കെടുക്കും