
അങ്കമാലി: സി.പി.എം നേതാവ് എം.എം. ലോറൻസിന്റെ നിര്യാണത്തിൽ അങ്കമാലിയിൽ മൗന ജാഥയും സർവകക്ഷി അനുശോചന യോഗവും ചേർന്നു. സി.എസ്.എ ഹാളിൽ ചേർന്ന യോഗത്തിൽ സി.പി.എം ജില്ലാ കമ്മിറ്റി അംഗം സി.കെ. സലിംകുമാർ അദ്ധ്യക്ഷനായി. അഡ്വ. കെ.കെ. ഷിബു, അഡ്വ. കെ. തുളസി, എം. മുകേഷ്, ബെന്നി മൂഞ്ഞേലി, മാത്യൂസ് കോലഞ്ചേരി, വർഗീസ് പൈനാടത്ത്, പി.യു. ജോമോൻ, വത്സര കുമാരി വേണു, താര സജീവ്, എം.കെ. രാജീവ്, ജോണി കുര്യാക്കോസ്, ഇ.കെ. മുരളി, മാർട്ടിൻ ബി. മുണ്ടാടൻ, ടോണി പറമ്പി, മനോജ് നാൽപ്പാടൻ, സജി വർഗീസ് എന്നിവർ സംസാരിച്ചു.