വൈപ്പിൻ: മത്സ്യമേഖലയോടുള്ള സർക്കാർ അനാസ്ഥ അവസാനിപ്പിക്കുക, ബോട്ടുകളുടെ കാലപ്പഴക്കം സംബന്ധിച്ച് പുറപ്പെടുവിച്ച ഉത്തരവുകൾ പിൻവലിക്കുക, നിരോധകാലയളവിൽ അനധികൃതമായ മത്സ്യബന്ധനം നടത്തുന്ന ഫൈബർ വള്ളങ്ങൾക്കെതിരെ നടപടിയെടുക്കുക, ചെമ്മീൻപ്പിടിത്തം സംബന്ധിച്ച് കുറ്റം ചുമത്തുന്നവരും ശിക്ഷ വിധിക്കുന്നതും ഒരേ വകുപ്പ് എന്ന നില മാറ്റുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മത്സ്യത്തൊഴിലാളികൾ, ബോട്ടുടമകൾ, മത്സ്യമേഖലയിലെ വ്യവസായികൾ തുടങ്ങിയവർ ഗോശ്രീ ജംഗ്ഷനിൽ നിന്ന് വൈപ്പിൻ ഫിഷറീസ് സ്റ്റേഷനിലേയ്ക്ക് മാർച്ചും തുടർന്ന് ധർണയും നടത്തി.
ധർണ ഹൈബി ഈഡൻ എം.പി. ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയർമാൻ ഒ.എ. ജെൻട്രിൻ അദ്ധ്യക്ഷനായി. സി.എസ്. ശൂലപാണി, ജോസഫ് സേവ്യർ കളപ്പുരക്കൽ, കെ.ബി. രാജീവ്, കെ.ബി. കാസിം, എ.ആർ. ബിജുകുമാർ, കെ.എസ്. തമ്പി, എം.ജെ. ടോമി, കെ.കെ. വേലായുധൻ, കെ.എം. അജീഷ് തുടങ്ങിയവർ സംസാരിച്ചു.