 
കുമ്പളങ്ങി: കോൺഗ്രസ് നേതാവും കുമ്പളങ്ങി സഹകരണബാങ്ക് പ്രസിഡന്റുമായിരുന്ന ലോറൻസ് കോച്ചേരിയുടെ പതിനെട്ടാം ചരമവാർഷികദിന അനുസ്മരണവും രാഷ്ട്രീയ വിശദീകരണയോഗവും മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി. ജില്ലാ പഞ്ചായത്ത് അംഗം ദീപു കുഞ്ഞുകുട്ടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോൺ അലോഷ്യസ് മാളാട്ട് അദ്ധ്യക്ഷനായി. സഹകരണ ബാങ്ക് പ്രസിഡന്റ് നെൽസൺ കോച്ചേരി മുഖ്യപ്രഭാഷണം നടത്തി.
യു.ഡി.എഫ് കൊച്ചി നിയോജകമണ്ഡലം ചെയർമാൻ ജോൺ പഴേരി, നേതാക്കളായ ദിലീപ് കുഞ്ഞുകുട്ടി, ആനി ലോറൻസ്, പി.എ. സഗീർ, രാജേഷ്, സി.സി. ചന്ദ്രൻ, മാർട്ടിൻ ജോസഫ് കളത്തിവീട്ടിൽ, മെറ്റിൽഡ മൈക്കിൾ, ജസ്റ്റിൻ പുത്തൻവീട്ടിൽ, ലീജാ തോമസ്, തോമസ് കളത്തിവീട്ടിൽ എന്നിവർ സംസാരിച്ചു. ജോണി, ജയ്‌സൺ, കെ.വി. ആന്റണി, ജോണി, കെ.ജി. പൊന്നൻ, കെ.എഫ്. പീറ്റർ തുടങ്ങിയവർ നേതൃത്വം നൽകി