കൊച്ചി: വഖഫ് ബോർഡ് അനധികൃതമായി അവകാശവാദമുന്നയിക്കുന്ന മുനമ്പം ചെറായി ഭാഗത്തെ ഭൂമിയിൽ ജീവിക്കുന്നതിനു വേണ്ടി നാട്ടുകാർ നടത്തുന്ന സമരത്തെ ബി.ജെ.പി പിന്തുണക്കും. പാർട്ടി സംസ്ഥാന സമിതി അംഗം അഡ്വ. ഷോൺ ജോർജ്, സംസ്ഥാന വക്താവ് കെ.വി.എസ്. ഹരിദാസ്, ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു എന്നിവരാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ നിർദ്ദേശാനുസരണം മുനമ്പത്ത് സമരസമിതി നേതാക്കളെ സന്ദർശിച്ച ശേഷം മാദ്ധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു ഇവർ.

മുനമ്പം വഖഫ് സംരക്ഷണ സമിതിയുടെ പേരിൽ ഈ ഭൂമിയുടെ അവകാശത്തിനായി അപേക്ഷ നൽകിയവരുടെ തീവ്രവാദ ബന്ധം അന്വേഷിക്കുവാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും അവർ ആവശ്യപ്പെട്ടു. ന്യൂനപക്ഷ മോർച്ച സംസ്ഥാന സെക്രട്ടറി ഡെന്നി ജോസ് വെളിയത്ത്, ജില്ലാ ജനറൽ സെക്രട്ടറി ജെയ്സൺ തുടങ്ങിയവരും സന്ദർശന സംഘത്തിലുണ്ടായിരുന്നു.