congress

കുറുപ്പംപടി: കെ.പി.സി.സിയുടെ തീരുമാനപ്രകാരം കുറുപ്പംപടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് നടത്തിയ ധർണ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ജോയി പൂണേലി അദ്ധ്യക്ഷനായി. യു.ഡി.എഫ് നിയോജകമണ്ഡലം കൺവീനർ ഒ. ദേവസി, ഡി.സി.സി ഭാരവാഹികളായ പോൾ ഉതുപ്പ്, ബേസിൽ പോൾ, ബ്ലോക്ക് ഭാരവാഹികളായ കെ.പി. വർഗീസ്, പി.പി. അവറാച്ചൻ, റെജി ഇട്ടൂപ്പ്, എ.ടി. അജിത് കുമാർ, ജോഷി തോമസ്, സജി പടയാട്ടിൽ, എൽദോസ് അറക്കൽ, അംബിക മുരളീധരൻ, ഷൈമി വർഗീസ്, മണ്ഡലം പ്രസിഡന്റുമാരായ മാത്യൂസ് തരകൻ, പി.കെ. ജമാൽ, റിജു കുര്യൻ, കെ.വി. എൽദോസ്,​ എം.ജി സന്തോഷ് കുമാർ, മേരി പൗലോസ് എന്നിവർ സംസാരിച്ചു.