മൂവാറ്റുപുഴ: മുവാറ്റുപുഴ ഫുട്ബാൾ ക്ലബ് അക്കാഡമി ക്യാമ്പിലേക്കുള്ള സെലക്ഷൻ ട്രയൽ ശനി, ഞായർ ദിവസങ്ങളിൽ മുവാറ്റുപുഴ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കും. അക്കാഡമി ക്യാമ്പ് ഒക്ടോബർ 5 ശനിയാഴ്ച മുതൽ എല്ലാ ശനി,​ ഞായർ ദിവസങ്ങളിൽ മുനിസിപ്പൽ സ്റ്റേഡിയത്തിൽ തന്നെയാണ് നടക്കുന്നത്. അണ്ടർ 8, അണ്ടർ 10, അണ്ടർ 12, അണ്ടർ 15 , അണ്ടർ 17 ലാണ് സെലക്ഷൻ. ഒരു കാറ്റഗറിയിൽ 30 പേരെ മാത്രമേ തിരഞ്ഞെടുക്കൂ. സെലക്ഷൻ കിട്ടിയ കുട്ടികൾക്ക് മാത്രമാണ് അക്കാഡമി ക്യാമ്പിൽ പ്രവേശനം. 9846496768, 9447724387 എന്നീ ഫോൺ നമ്പറുകളിൽ വിളിച്ച് രജിസ്റ്റർ ചെയ്യാം.