പറവൂർ: അഖില കേരള ജ്യോതിശാസ്ത്ര മണ്ഡലം ജില്ലാ സമ്മേളനവും പറവൂർ ശ്രീധരൻതന്ത്രി അനുസ്മരണവും ഇന്ന് നടക്കും. രാവിലെ പത്തിന് പറവൂ‌‌ർ പി.ഡബ്ല്യു.ഡി. റെസ്റ്റ്ഹൗസ് ഹാളിൽ ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ ഉദ്ഘാടനം ചെയ്യും. ജ്യോതിശ്ശാസ്ത്ര മണ്ഡലം ജില്ലാ പ്രസിഡന്റ് പറവൂർ ജ്യോതിസ് അദ്ധ്യക്ഷത വഹിക്കും. ശ്രീരാമകൃഷ്ണാശ്രമം പ്രബുദ്ധകേരളം മാസിക പത്രാധിപർ സ്വാമി നന്ദാത്മജാനന്ദ അനുഗ്രഹ പ്രഭാഷണവും ജ്യോതിശ്ശാസ്ത്ര മണ്ഡലം സംസ്ഥാന വൈസ് പ്രസിഡന്റ് തൃക്കുന്നപ്പുഴ ഉദയകുമാർ ശ്രീധരൻതന്ത്രി അനുസ്മരണ പ്രഭാഷണവും സംസ്ഥാന സെക്രട്ടറി ജയകൃഷ്ണൻ എസ്. വാരിയർ ആമുഖപ്രഭാഷണവും നടത്തും. ജ്യോതിഷ സെമിനാർ തൃപ്പൂണിത്തുറ സംസ്കൃത കോളേജ് ജ്യോതിഷ വിഭാഗം മേധാവി ഡോ. ഇ.എൻ. ഈശ്വരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. താന്ത്രിക സെമിനാറിൽ തന്ത്രവിദ്യാപീഠം വർക്കിംഗ് പ്രസിഡന്റും ധർമ്മാചാര്യസഭ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരി വിഷയം അവതരിപ്പിക്കും. വാസ്തു ജ്യോതിഷ താന്ത്രിക രംഗത്തെ പ്രമുഖരെ ആദരിക്കും.