thomas-
കോൺഗ്രസ് അറക്കപ്പടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ സമര സേനാനിയും കോൺഗ്രസ് നേതാവുമായിരുന്ന ഒ. തോമസിന്റെ 42-ാം ചരമവാർഷിക സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: കോൺഗ്രസ് അറക്കപ്പടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യ സമര സേനാനിയും കോൺഗ്രസ് നേതാവുമായിരുന്ന ഒ. തോമസിന്റെ 42-ാം ചരമവാർഷിക സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അദ്ധ്യക്ഷനായി. കോൺഗ്രസ് അറക്കപ്പടി മണ്ഡലം പ്രസിഡന്റ് അഡ്വ. അരുൺ പോൾ ജേക്കബ്, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ജെ. പൗലോസ്, മുൻ മന്ത്രി ഡൊമനിക്ക് പ്രസന്റേഷൻ, ജി.സി.ഡി.എ മുൻ അദ്ധ്യക്ഷൻ എൻ. വേണുഗോപാൽ, കെ.പി.സി.സി സെക്രട്ടറി അബ്ദുൾ മുത്തലിബ്, കെ.പി. ധനപാലൻ, ജയ്സൺ ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, ആലുവ മുനിസിപ്പൽ ചെയർമാൻ എം.ഒ.ജോൺ, കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.ടി. അജിത് കുമാർ, ബ്ലോക്ക് പഞ്ചായത്തംഗം ബേസിൽ പോൾ, ഡി.സി.സി. സെക്രട്ടറി വി.എം. ഹംസ, പെരുമ്പാവൂർ മുനിസിപ്പൽ ചെയർമാൻ പോൾ പാത്തിക്കൽ, വെങ്ങോല പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് പള്ളിക്കൽ, ഒ. ദേവസി, ഷാജി സലിം, ജോയി പൂണേലി, മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഷീബ രാമചന്ദ്രൻ, ടി.എം. കുര്യാക്കോസ്, ജോജി ജേക്കബ്, രാജു മാത്താറ, എൽദോ മോസസ്, അലി മൊയ്ദീൻ, യൂത്ത് കോൺഗ്രസ് ജില്ലാപ്രസിഡന്റ് ജലീൽ രാജൻ എന്നിവർ സംസാരിച്ചു. ചാലക്കുടി എം.പി. ബെന്നി ബഹനാന്റെ പിതാവാണ് ഒ. തോമസ്.