പെരുമ്പാവൂർ: ഗുരുദേവ മാസാചരണത്തിന്റെ ഭാഗമായി ഒക്കൽ ഗുരു ധർമ്മ പ്രചരണ സഭയുടെ നേതൃത്വത്തിൽ സെപ്തംബർ 29ന് രാവിലെ 8 മുതൽ വൈകിട്ട് 8 വരെ അനസ്യൂത ഗുരുവായന നടക്കും.വൈകിട്ട് ആറിന് എസ്.എൻ.ഡി.പി യോഗം ഒക്കൽ ശാഖാ ഹാളിൽ നടക്കുന്ന സമാപന സമ്മേളനം കുന്നത്തുനാട് യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ.കെ. കർണൻ ഉദ്ഘാടനം ചെയ്യും. ഗുരുധർമ്മ പ്രചരണ സഭ കേന്ദ്ര സമിതി സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി അനുഗ്രഹ പ്രഭാഷണം നടത്തും. സഭാ പ്രസിഡന്റ് വിലാസിനിയുടെ അദ്ധ്യക്ഷയാകും. ഗുരുധർമ്മ പ്രചരണ സഭ ജില്ലാ പ്രസിഡന്റ് ഡി. ബാബുരാജൻ, സെക്രട്ടറി കെ.ആർ. ലക്ഷ്മണൻ, ജോ.സെക്രട്ടറി എ.എ. അഭയ്,​ ഒക്കൽ ശാഖാ പ്രസിഡന്റ് എം.ബി. രാജൻ, വൈസ് പ്രസിഡന്റ് കെ.എസ്. മോഹനൻ സെക്രട്ടറി കെ.ഡി. സുഭാഷിതൻ, പുഷ്പാംഗദൻ, എം.വി. ജയപ്രകാശ്, പി.വി. സിജു, എം.വി. ബാബു എന്നിവർ സംസാരിക്കും