y
നിക്ഷേപ തുകയായ 3 കോടി രൂപയുടെ ചെക്ക് കണയന്നൂർ സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ അജീഷ് ജോസ് , കണയന്നൂർ സർക്കിൾ കോ ഓപ്പറേറ്റീവ് യൂണിയൻ ചെയർമാൻ ടി.എസ്. ഷൺമുഖദാസ് എന്നിവർക്ക് ബാങ്ക് പ്രസിഡന്റ് ആർ. ഹരി കൈമാറുന്നു

കീച്ചേരി: സാമൂഹ്യക്ഷേമ പെൻഷൻ വിതരണത്തിനായി സർക്കാർ ഗ്യാരണ്ടിയോടെ രൂപീകരിച്ചിട്ടുള്ള സഹകരണ കൺസോർഷ്യത്തിലേക്ക് കീച്ചേരി സർവീസ് സഹകരണബാങ്ക് 3കോടിരൂപ നിക്ഷേപം നൽകി.

3കോടിരൂപയുടെ ചെക്ക് കണയന്നൂർ സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ അജീഷ് ജോസ്, കണയന്നൂർ സർക്കിൾ കോ ഓപ്പറേറ്റീവ് യൂണിയൻ ചെയർമാൻ ടി.എസ്. ഷൺമുഖദാസ് എന്നിവർക്ക് ബാങ്ക് പ്രസിഡന്റ് ആർ. ഹരി കൈമാറി.

ഭരണസമിതി അംഗങ്ങളായ സാജൻ എടമ്പാടം, കെ.പി. മുകുന്ദൻ, കെ.ജെ. തങ്കച്ചൻ, കെ.എ. നൗഷാദ്, മിനി സാബു, റംലത്ത് നിയാസ്, രാഖി വിനു എന്നിവർ പങ്കെടുത്തു.