akpa-moothakunnam
കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ മൂത്തകുന്നം യൂണിറ്റ് വാർഷിക സമ്മേളനം മേഖല പ്രസിഡന്റ് ടി.എസ്. സുഭാഷ് ഉദ്ഘാടനം ചെയ്യുന്നു

പറവൂർ: കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ മൂത്തകുന്നം യൂണിറ്റ് വാർഷിക സമ്മേളനം മേഖല പ്രസിഡന്റ് ടി.എസ്. സുഭാഷ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ആന്റണി തോമസ് അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി എ.എ. രജീഷ്, പി.എസ്. ജൂഡോ, ചന്ദ്രമോഹൻ, സുനിൽകുമാർ, ഒ.എസ്. സാനു തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി പി.എസ്. ജൂഡോ (പ്രസിഡന്റ്), വിനിൽകുമാർ (വൈസ് പ്രസിഡന്റ്), ഒ.എസ്. സാനു (സെക്രട്ടറി), വിജി വിനീഷ് (ജോയിന്റ് സെക്രട്ടറി), സി.എസ്. ശ്രീരാജ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.