കൊച്ചി: ഭാരത് ധർമ്മജനസേന എറണാകുളം നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 2ന് രാവിലെ 9ന് മഹാത്മാഗാന്ധി അനുസ്മരണസദസ് സംഘടിപ്പിക്കും. കലൂർ പാവക്കുളം ജംഗ്ഷനിൽ നടക്കുന്ന പരിപാടി ജില്ലാ പ്രസിഡന്റ് അഡ്വ. ശ്രീകുമാർ തട്ടാരത്ത് ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് കെ.കെ. പീതാംബരൻ അദ്ധ്യക്ഷനാകും. ബി.ജെ.പി സംസ്ഥാന സമിതി അംഗം സി.ജി. രാജഗോപാൽ, ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ.എം. മോഹൻ, നെടുമ്പാശേരി വിജയൻ, പി.ഐ. തമ്പി പാവക്കുളം, രഘുനാദ് ചോ, അർജുൻ ഗോപിനാഥ്, ബീന നന്ദകുമാർ, എ. ആർ. അനിൽകുമാർ, മധു മാടവന, ഷാജി ഇരുമ്പനം, ഐ. ശശിധരൻ, മനോജ് പെരുമ്പിള്ളി, മണ്ഡലം സെക്രട്ടറി കെ.ജി. ബിജു, എം.എസ്. മനോജ് തുടങ്ങിയവർ സംസാരിക്കും.