
കൊച്ചി: മന്ത്രി സജി ചെറിയാൻ ഭരണഘടനയെ അവഹേളിക്കുന്ന വിധം പത്തനംതിട്ട മല്ലപ്പള്ളിയിൽ പ്രസംഗിച്ചെന്ന കേസിൽ പൊലീസ് റിപ്പോർട്ട് റദ്ദാക്കി അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന് ഹർജി. 2022 ജൂലായ് മൂന്നിനായിരുന്നു വിവാദ പ്രസംഗം. തുടർന്ന് അദ്ദേഹം മന്ത്രിസ്ഥാനം രാജിവച്ചെങ്കിലും അന്വേഷണം പൂർത്തിയായതോടെ പദവിയിൽ തിരിച്ചെത്തി. അന്വേഷണം നടത്തിയ കീഴ്‌വായ്പൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ കേവലം റഫർ റിപ്പോർട്ടാണ് ഫയൽ ചെയ്തതെന്ന് അഭിഭാഷകനായ എം.ബൈജു നോയലിന്റെ ഹർജിയിൽ പറയുന്നു. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഹർജി ഈ മാസം 30ന് പരിഗണിക്കാൻ മാറ്റി.