shefeer
അറസ്റ്റിലായ ഷെഫീർ

പെരുമ്പാവൂർ: മദ്ധ്യവയസ്കനെ കൊലപ്പെടുത്തിയ കേസിൽ മാറമ്പിള്ളി പള്ളിപ്രം പള്ളിക്കവല നെടിയാൻ വീട്ടിൽ അജിംസ് (35), പള്ളിക്കവല ഈരേത്ത് വീട്ടിൽ ഷെഫീർ (ബാവ 47) എന്നിവരെ പൊലീസ് അറസ്റ്റുചെയ്തത്. മുടിക്കൽ ചിറയംപാടം വടക്കേക്കുടി വീട്ടിൽ ഷംസുദീനാണ് (49) മരി​ച്ചത്.

പൊലീസ് പറയുന്നത്: കഴിഞ്ഞ 14ന് പെരുമ്പാവൂർ ബീവറേജസ് ഒ‌ൗട്ട‌്ലെറ്റി​നുസമീപം അജിംസും ഷംസുദീനും തമ്മിൽ വാക്കേറ്റവും തുടർന്ന് സംഘട്ടനവും നടന്നു. 23ന് ഉച്ചയ്‌ക്ക് പെരുമ്പാവൂരിലുള്ള ബാറിൽനിന്ന് ഷംസുദീനെ ഷെഫീർ കാറിൽക്കയറ്റി ബീവറേജസ് ഷോപ്പി​ന് സമീപമെത്തിച്ചു. അവിടെവച്ച് മദ്യം കഴിക്കുകയും വാക്കുതർക്കം ഉണ്ടാവുകയും ചെയ്തു. ഇത് കണ്ട് അജിംസ് അവിടെ നിൽപ്പുണ്ടായിരുന്നു. വാക്കുതർക്കത്തിനുശേഷം നടന്നുപോകുകയായിരുന്ന ഷംസുദീനെ പിന്നിൽ നിന്നെത്തിയ അജിംസ് സ്റ്റീൽ പൈപ്പ് കൊണ്ട് അടിച്ചുവീഴ്ത്തി​. തുടർന്ന് കരിങ്കല്ലുകൊണ്ടും ആക്രമിച്ചു. ഷെഫീർ ആക്രമിക്കാൻ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. ആശുപത്രിയിലെത്തിച്ച ശേഷമാണ് ഷംസുദ്ദീൻ മരി​ച്ചത്.

ajims
അറസ്റ്റിലായ അജിംസ്

കോടനാട് ഇൻസ്പെക്ടർ ജി.പി. മനുരാജ്, എസ്.ഐമാരായ റിൻസ് എം. തോമസ്, പി.എം .റാസിഖ്, എൻ.ഡി. ആന്റോ, ഷിബു മാത്യു , സീനിയർ സി.പി.ഒ എം.ബി. ജയന്തി തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.