പെരുമ്പാവൂർ: കേരള സ്റ്റേറ്റ് പെൻഷണേഴ്സ് സംഘ് കുന്നത്തുനാട് താലൂക്ക് വാർഷിക സമ്മേളനവും കുടുംബ സംഗമവും ഇന്നും നാളെയും പെരുമ്പാവൂരിൽ നടക്കും. കുടുംബ സംഗമം 28ന് രാവിലെ 10ന് സമൂഹമഠം കല്യാണ മണ്ഡപത്തിൽ സമാജിക് സമരസത സംയോജക് വി. കെ. വിശ്വനാഥൻ ഉദ്ഘാടനം ചെയ്യും. താലൂക്ക് പ്രസിഡന്റ് ജി. ശിവരാമൻ നായരുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ എം.ബി സുരേന്ദ്രൻ, എം. പി. പ്രസീദ്, ബി.ജെ.പി. സംസ്ഥാന സെക്രട്ടറി ഡോ. രേണു സുരേഷ്, എം.ആർ. രമേഷ് കുമാർ, പി. എസ്. വേണുഗോപാൽ, എം.രാജശേഖരൻ, അഡ്വ. എം. കെ. ജയപാൽ, കെ. ചന്ദ്ര ബോസ് എന്നിവർ സംസാരിക്കും. ഉച്ചകഴിഞ്ഞ് 2ന് വാർഷിക സമ്മേളനം ജില്ലാ പ്രസിഡന്റ് ആശാലത ഉദ്ഘാടനം ചെയ്യും. തുടർന്ന് കളരിപ്പയറ്റ്, വിവിധ കലാപരിപാടികൾ, താലൂക്ക് സമിതി തിരഞ്ഞെടുപ്പ് എന്നിവ നടക്കും.