കൊച്ചി: കടലാമ വിഷയത്തിൽ സമുദ്രോത്പന്ന കയറ്റുമതി മേഖല നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് ജില്ലാ മത്സ്യത്തൊഴിലാളി സംഘം (ബി.എം.എസ്) ആവശ്യപ്പെട്ടു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സമരം നടത്താൻ കൊച്ചിയിൽ ചേർന്ന സംഘം ജില്ലാ ഭാരവാഹിയോഗം തീരുമാനിച്ചു. 16ന് കേന്ദ്ര സമുദ്ര മത്സ്യഗവേഷണ സ്ഥാപനത്തിന് മുന്നിൽ പ്രതിഷേധ ധർണ നടത്തും. ജില്ലാ പ്രസിഡന്റ് എൻ.എം. സതീശൻ അദ്ധ്യക്ഷനായി. സംസ്ഥാന പ്രഭാരി എം.പി. ചന്ദ്രശേഖരൻ, ജില്ലാ ജനറൽ സെക്രട്ടറി സജിത്ത് ബോൾഗാട്ടി എന്നിവർ സംസാരിച്ചു.