 
കൊച്ചി: കൊച്ചിൻ സി.ആർ.പി.എഫ് സോൾജിയേഴ്സ് ചാരിറ്റബിൾ സൊസൈറ്റി ഓണാഘോഷവും കുടുംബസംഗമവും പട്ടിമറ്റത്ത് സംഘടിപ്പിച്ചു. സി.ആർ.പി.എഫ് റിട്ട. ഐ.ജി പി. മുഹമ്മദ് മുഖ്യാതിഥിയായി. വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബാംഗങ്ങളെയും ഉന്നതവിജയം കരസ്ഥമാക്കിയ സൊസൈറ്റി അംഗങ്ങളുടെ മക്കളെയും ആദരിച്ചു. പഠനസഹായവും വിതരണംചെയ്തു. അനാഥാലയത്തിലെ അന്തേവാസികൾക്ക് ഭക്ഷണവും നൽകി. ഡെപ്യൂട്ടി കമാൻഡന്റ് സുരേഷ് ബാലൻ, ജയപ്രകാശ്, രാജേഷ്, ഷൈജു വർഗീസ്, ജോയി കുര്യാക്കോസ് എന്നിവർ സംസാരിച്ചു.