മൂവാറ്റുപുഴ: വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ 1205 ഒഴിവുകളിലേക്ക് മൂവാറ്റുപുഴ ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും മോഡൽ കരിയർ സെന്ററും സംയുക്തമായി തൊഴിൽ മേള സംഘടിപ്പിക്കുന്നു. 30ന് പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് ഹാളിലാണ് അഭിമുഖം. എസ്.എസ്.എൽ.സി, പ്ലസ്ടു, ഡിപ്ലോമ , ഐ.ടി.ഐ, ബിരുദം, ബിരുദാനന്തര ബിരുദം, ബിടെക്, ബിസിഎ, എം.സി.എ, എം.കോം, എം.ബി.എ മാർക്കറ്റിംഗ് എന്നീ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാവുന്നതാണ്. കൂടാതെ ഗ്രാഫിക് ഡിസൈനിഗ് മേഖലയിലുള്ളവർക്കും പങ്കെടുക്കാവുന്നതാണ്. പ്രായം 12- 45. താല്പര്യമുള്ളവർ 30ന് ബയോഡാറ്റ സഹിതം നേരിട്ട് ഹാജരാകുക. സമയം രാവിലെ 10മുതൽ ഉച്ചകഴിഞ്ഞ് 3വരെ. കൂടുതൽ വിവരങ്ങൾക്ക്: contactmvpamcc@gmail.com