മരട്: മത്സ്യത്തൊഴിലാളി കോൺഗ്രസ് മരട് മണ്ഡലം രൂപീകരണയോഗം മത്സ്യത്തൊഴി​ലാളി​കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ആന്റണി​ കളരിക്കൽ ഉദ്ഘാടനം ചെയ്തു. മരട് മണ്ഡലം പ്രസിഡന്റ് അശോകൻ വളന്തകാട് അദ്ധ്യക്ഷനായി​. മരട് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ജിൻസൺപിറ്റർ, ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സനിൽ കുഞ്ഞച്ചൻ, നഗരസഭ വൈസ് ചെയർപേഴ്സൺ രശ്മി സനിൽ, നേതാക്കളായ മാർട്ടിൻ പള്ളിപ്പാട്ട്, പി.ഡി. ശരത്ചന്ദ്രൻ, ആലിസ് ജോസഫ്, ജോളിപള്ളിപ്പാട്ട്, അശോകൻ മണിയന്തറ, നാസർ തോട്ടത്തിൽ എന്നിവർ സംസാരി​ച്ചു.