 
ആലുവ: ക്രസന്റ് പബ്ലിക് സ്‌കൂളിൽ നടക്കുന്ന ഓൾ കേരള സി.ബി.എസ്.ഇ (ക്ലസ്റ്റർ 11 അണ്ടർ 14,17,19 ബോയ്‌സ്) ഫുട്‌ബാൾ ടൂർണമെന്റ് സമാപിച്ചു. അണ്ടർ 17, 19 വിഭാഗങ്ങളിൽ കളമശേരി രാജഗിരി പബ്ലിക് സ്‌കൂൾ ചാമ്പ്യന്മാരായി. അണ്ടർ 17 വിഭാഗത്തിൽ ഇടച്ചിറ മാർത്തോമാ പബ്ലിക് സ്‌കൂൾ റണ്ണേഴ്സായി. മാർത്തോമ പബ്ലിക് സ്‌കൂളിലെ ജോൺ ജോസഫ് മികച്ച കളിക്കാരനായും രാജഗിരി പബ്ലിക് സ്‌കൂളിലെ റൊവാൻ എബ്രഹാം റെജി മികച്ച ഗോൾകീപ്പറായും തിരഞ്ഞെടുക്കപ്പെട്ടു.
അണ്ടർ 19 വിഭാഗത്തിൽ രാജഗിരി പബ്ലിക് സ്‌കൂളിലെ കെവിൻ ടി. അനോജിനെ മികച്ച കളിക്കാരനായും മാതാ സീനിയർ സെക്കൻഡറി സ്‌കൂളിലെ ആർ. വിജയകൃഷ്ണനെ മികച്ച ഗോൾകീപ്പറായും തിരഞ്ഞെടുക്കപ്പെട്ടു.
ആലപ്പുപഴ മാത സീനിയർ സെക്കൻഡറി സ്‌കൂൾ രണ്ടാം സ്ഥാനത്തിന് അർഹരായി.
അണ്ടർ 14 വിഭാഗത്തിൽ നേവൽ ബേസ് നേവൽ ചിൽഡ്രൻസ് സ്‌കൂൾ ജേതാക്കളായി. എളമക്കര ഭവൻസ് വിദ്യാമന്ദിരം റണ്ണേഴ്സായി. ക്രസന്റ് പബ്ലിക് സ്‌കൂളിലെ എൻ.എച്ച്. മുഹമ്മദ് മികച്ച കളിക്കാരനായും നേവി ചിൽഡ്രൻ സ്‌കൂളിലെ ആയുഷ് ചൗഹാൻ മികച്ച ഗോൾകീപ്പറായും തിരഞ്ഞെടുക്കപ്പെട്ടു.
ഹൈബി ഈഡൻ എം.പി ട്രോഫികൾ സമ്മാനിച്ചു. ക്രസന്റ് പബ്ലിക് സ്‌കൂൾ മാനേജർ പി.എസ്. അബ്ദുൾ നാസർ അദ്ധ്യക്ഷനായി. അൻവർ സാദത്ത് എം.എൽ.എ, സന്തോഷ് ട്രോഫി പരിശീലകനുമായിരുന്ന എം.എം. ജേക്കബ്, സന്തോഷ് ട്രോഫി മുൻ താരം ഇട്ടി മാത്യു, ചെയർമാൻ ഡോ. സി.എം. ഹൈദ്രാലി, പ്രിൻസിപ്പൽ അഞ്ജലി ശശികുമാർ, റീന നമ്പ്യാർ, കൃഷ്ണൻ ഉണ്ണി എന്നിവർ സംസാരിച്ചു.