1
കെ. ബാബു എം.എൽ.എ രാജീവ് പള്ളുരുത്തിക്ക് അവാർഡ് നൽകുന്നു

തോപ്പുംപടി: രാജീവ്ഗാന്ധി സാംസ്കാരിക വേദിയുടെ 2023 - 24 ലെ മികച്ച പൊതുപ്രവർത്തകനുള്ള അവാർഡ് ഓൾ കേരള വീൽ ചെയർ റൈറ്റ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറിയും പീസ് വാലി സംസ്ഥാന വൈസ് ചെയർമാനുമായ രാജീവ് പള്ളുരുത്തിക്ക് നൽകി. സാമുഹ്യ സാംസ്കാരിക മേഖലകളിലെ സമഗ്ര സംഭാവനകൾക്കാണ് അവാർഡ്. വേദിയുടെ വാർഷികത്തിനോടനുബന്ധിച്ച് ഇടക്കൊച്ചി കുട്ടികൃഷ്ണൻ വൈദ്യർ സ്ക്വയറിൽ നടന്ന ചടങ്ങിൽ കെ. ബാബു എം. എൽ. എ അവാർഡ് സമ്മാനിച്ചു, പ്രസിഡന്റ് എ. ജെ. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. മരട് നഗരസഭാ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ മുഖ്യാതിഥിയായി. നഗരസഭ കൗൺസിലർ ജീജ ടെൻസൻ, എൻ.പി. മുരളീധരൻ, ബേസിൽ മൈലന്തറ, പി.വി. രാജേഷ്, ഹസീന നജീബ്‌ , വാർമ്മയിൽ മധു, കെ.എസ്. ഷൈൻ, ആർ. സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങി​ൽ എസ്.എസ്.എൽ.സി, പ്ലസ്ടു ഉന്നതവിജയം നേടി​യ വിദ്യാർത്ഥികളെയും ആദരിച്ചു.