 
കോതമംഗലം: അഖിലേന്ത്യ കിസാൻ സഭയുടെ നേതൃത്വത്തിൽ 25ന് നടക്കുന്ന പാർലമെന്റ് മാർച്ചിന് മുന്നോടിയായി കേരളത്തിലെ മുഴുവൻ ജില്ലാ കേന്ദ്രങ്ങളിലേക്കും രാജ്ഭവനിലേക്കും മാർച്ചും ഉപരോധവും നടക്കുന്നു. ഇതിന്റെ ഭാഗമായി കോതമംഗലം ഡി.എഫ്.ഒ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. കേന്ദ്ര വനംവന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യുക. വനവും ജനവാസ മേഖലയും വേർതിരിച്ച് മതിലുകളും ഫെൻസിംഗുകളും സ്ഥാപിക്കുക, വന്യജീവി ആക്രമണത്തിൽ മരണപ്പെട്ടവർക്കും പരിക്കേറ്റവർക്കും നഷ്ടപരിഹാര തുക നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തിയത്. കോഴിപ്പിള്ളി കവലയിൽ നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ച് സംസ്ഥാന വൈസ് പ്രസിഡൻറ് പി.എം. ഇസ്മയിൽ ഉദ്ഘാടനം ചെയ്തു. കർഷകസംഘം ജില്ലാ പ്രസിഡന്റ് ആർ. അനിൽകുമാർ അദ്ധ്യക്ഷനായി. ഏരിയ പ്രസിഡന്റ് കെ.കെ. ശിവൻ, ആന്റണി ജോൺ എം.എൽ.എ, എസ്.സി. സുരേന്ദ്രൻ, കെ. തുളസി, കെ.വി. ഏലിയാസ്, പി.കെ. സോമൻ, കെ.എ. ജോയി, ഷാജി മുഹമ്മദ്, കെ.വി. മുഹമ്മദ്. പി.എം. അഷ്റഫ് തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.