piravam-upajilla-kalothsa

പിറവം: പിറവം ഉപജില്ലസ്കൂൾ കലോത്സവം സ്വാഗതസംഘം ഓഫീസ് രാമമംഗലം ഹൈസ്കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മേരി എൽദോ ആദ്യ സംഭാവന ഏറ്റുവാങ്ങി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജിജോ ഏലിയാസ്, ആലീസ് ജോർജ്, ഷൈജ ജോർജ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആന്റോസ് പി. സ്കറിയ, സണ്ണി ജേക്കബ്, അനീഷ് കെ.ജി, എം.യു. സജീവ്, ബിജി രാജു, അഞ്ജന ജിജോ, മേഘ സന്തോഷ്, അശ്വതി മണികണ്ഠൻ,​ സ്കൂൾ മാനേജർ അജിത്ത് കല്ലൂർ ജനറൽ കൺവീനർ സിന്ധു പീറ്റർ,​ മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിൽസൺ കെ. ജോൺ, വിജയൻ വട്ടതുരുത്തേൽ ,മദേഴ്സ് ഫോറം പ്രസിഡന്റ് പ്രിൻസി ബിനു തുടങ്ങിയവർ സംസാരിച്ചു.