പറവൂർ: കെടാമംഗലം - ഏഴിക്കര മൈത്രി സൗഹൃദ കൂട്ടായ്മയുടെ ഒന്നാം വാർഷികവും ഓണാഘോഷവും സംഘടിപ്പിച്ചു. ബാലസാഹിത്യകാരൻ സിപ്പി പള്ളിപ്പുറം ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ പ്രസിഡന്റ് പി.വി. സുനിൽ അദ്ധ്യക്ഷനായി. എം.എസ്. രതീഷ്, എം.ബി. ചന്ദ്രബോസ്, കെ.ഒ. വർഗീസ്, ജിന്റ അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. മത സൗഹാർദ റാലി, കലാ -കായിക മത്സരങ്ങൾ, വിശിഷ്ട വ്യക്തികളെ ആദരിക്കൽ, വിദ്യാഭ്യാസ പുരസ്കാര വിതരണം എന്നിവയും നടന്നു.