ദുബായ്: യു.എ.ഇയിൽ പ്രവർത്തിക്കുന്ന ഗുരുദേവ പ്രസ്ഥാനമായ ഗുരുവിചാരധാരയുടെ ആഭിമുഖ്യത്തിൽ ഗുരുദേവ ജയന്തി - തിരുവോണ ആഘോഷം സംഘടിപ്പിച്ചു. ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ, അഡ്വ. ജെബി മേത്തർ എം.പി, മെഡിമിക്‌സ് എം.ഡി എ.വി. അനൂപ് എന്നിവർ മുഖ്യാതിതിഥികളായിരുന്നു. ചെയർമാൻ മുരളീധരപണിക്കർ, പ്രസിഡന്റ് രാജേന്ദ്രൻ, സെക്രട്ടറി വിശ്വംഭരൻ, ശ്യാം പ്രഭു എന്നിവർ നേതൃത്വം നൽകി. ഭക്തിസാന്ദ്രമായ ഗുരുപൂജ, സത്സംഗം, പൊതുസമ്മേളനം, കലാപരിപാടികൾ, ആദരിക്കൽ എന്നിവ നടന്നു.