sndp-school
ആലുവ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്‌കൂളിലെ നവീകരിച്ച ലൈബ്രറി സാഹിത്യകാരൻ പ്രശാന്ത് വിസ്മയ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ആലുവ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്‌കൂളിലെ നവീകരിച്ച ലൈബ്രറി സാഹിത്യകാരൻ പ്രശാന്ത് വിസ്മയ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സുബൈർ അണ്ടോളിൽ അദ്ധ്യക്ഷനായി. എസ്.എൻ.ഡി.പി യോഗം യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ ഉപഹാരം സമർപ്പിച്ചു. സ്‌കൂൾ ലൈബ്രറിയിലേക്ക് പി.പി. മിനിമോൾ, ടി.ജി. ബിന്ദുമോൾ, പ്രീതി ടീച്ചർ എന്നിവർ പുസ്തകങ്ങൾ സമ്മാനിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ കുമാരി സുജ, ഹെഡ്മിസ്ട്രസ് നടാഷ, സജീവൻ ഇടച്ചിറ, നവീൻ എന്നിവർ സംസാരിച്ചു.