കൊച്ചി: കേരള മാനേജ്‌മെന്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ഡിജിറ്റൽ സമ്മിറ്റ് ഇന്ന് രാവിലെ 9.30 മുതൽ കാക്കനാട് ചിറ്റിലപ്പള്ളി സ്‌ക്വയറിൽ നടക്കും. ഫെഡറൽബാങ്ക് മുൻ മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ ശ്യാം ശ്രീനിവാസൻ ഉദ്ഘാടനം ചെയ്യും.
ഇൻഫോപാർക്ക് സി.ഇ.ഒ സുശാന്ത് കുറുന്തിൽ, രാജഗിരി ഹോസ്പിറ്റൽ ന്യൂറോളജി വിഭാഗം തലവൻ ഡോ. ജിജി കുരുട്ടുകുളം, മൈക്രോസോഫ്‌റ്റ് സ്ട്രാറ്റജിക് എൻഗേജ്‌മെന്റ്‌സ് ഫിനാൻഷ്യൽ സർവീസസ് ഡയറക്ടർ ആനന്ദ് കാളിഡോസ്, ക്രയോൺ ഡേറ്റ ആൻഡ് എ.ഐ ചാംപ്യൻ സന്ദീപ് ഹിജാം, ഫെഡറൽബാങ്ക് സി.ഐ.ഒ ജോൺസൺ കെ. ജോസ് തുടങ്ങിയവർ പങ്കെടുക്കുമെന്നു ചെയർമാൻ എ. ബാലകൃഷ്ണൻ അറിയിച്ചു.