ആലങ്ങാട് : മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി രാജിവയ്ക്കുക, തൃശൂർ പൂരം കലക്കിയ ഗൂഢാലോചനക്കാർക്കെതിരെ നടപടി സ്വീകരിക്കുക, അഭ്യന്തര വകുപ്പിന്റെ ക്രിമിനൽവത്കരണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കരുമാല്ലൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തട്ടാമ്പടിയിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.ആർ. നന്ദകുമാർ അദ്ധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ഡോ. ജിന്റോ ജോൺ, കെ.വി. പോൾ, ഡി.സി.സി എക്സി. അംഗം ബാബു മാത്യു, ഫ്രാൻസിസ് തറയിൽ, സുബൈർഖാൻ, ആർ.അനിൽ, ലിയാക്കത്ത് അലി, അബ്ദുൾ സലാം, എം.എ.സുധീർ, ഫ്രാൻസിസ് പഞ്ഞിക്കാരൻ, വി.ബി. ജബ്ബാർ, എ.എം. അലി, ഗർവാസിസ് മാനാടൻ, പി.എ. സക്കീർ, പി.പി. ജോയ്, വി.പി. അനിൽകുമാർ, സി.ടി.ജോസ്, സി.എം. മജീദ്, പി.പി. സബാസ്റ്റ്യൻ, ടി.പി. രാധാകൃഷ്ണൻ, സി.യു. ജബ്ബാർ, റഷീദ് കൊടിയൻ, വി.ഐ. കരീം, വി.എം. സബാസ്റ്റ്യൻ, കെ.വി. ദാമോദരപിള്ള ,കെ.വി. ബാലകൃഷ്ണൻ, എബി മാഞ്ഞൂരാൻ, സൈഫുന്നീസ റഷീദ്, ലിസി മാളിയേക്കൽ, ഫാത്തിമ ഷംസുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.