
കോലഞ്ചേരി: കുന്നത്തുനാട്ടിൽ നടക്കുന്ന സംസ്ഥാന സ്‌കൂൾ ഒളിമ്പിക്‌സിന്റെ സംഘാടകസമിതി രൂപീകരണ യോഗം കടയിരുപ്പ് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ പി.വി. ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻവർ അലി അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റുമാരായ സി.ആർ. പ്രകാശ്, ടി.പി. വർഗീസ്, ജില്ലാ പഞ്ചായത്ത് അംഗം ലിസി അലക്‌സ്, അദ്ധ്യാപക സംഘടനാ ഭാരവാഹികളായ എൽ.മാഗി, ഡാൽമിയ തങ്കപ്പൻ, ബെൻസൺ വർഗീസ്, വടവുകോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ടി.ആർ. വിശ്വപ്പൻ, ജൂബിൾ ജോർജ് എന്നിവർ സംസാരിച്ചു. നവംബർ 4 മുതൽ 11 വരെ കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ഹയർ സെക്കൻഡറി സ്‌കൂൾ, കടയിരുപ്പ് ഗവ ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിലാണ് മത്സരങ്ങൾ.