an-ramachandran

നെടുമ്പാശേരി: എസ്.എൻ.ഡി.പി യോഗം വയൽക്കര ശാഖ ഓണാഘോഷം സംഘടിപ്പിച്ചു. പൂക്കള മത്സരം, കലാ കായിക വിനോദ പരിപാടികളും നടന്നു. ശാഖാ പ്രസിഡന്റ് സി.എസ്. വേണു അദ്ധ്യക്ഷനായി. വയനാട് ദുരിതാശ്വാസ ഫണ്ട് സെക്രട്ടറി സി.വി. ബിജീഷും കമ്മിറ്റി അംഗങ്ങളും ചേർന്ന് യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രന് കൈമാറി. യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ, സുശീല വേണു, ശൈലജ മോഹൻ, സുധീഷ് വെളിയത്ത്കാട്, നിതീഷ് ജയൻ, രജീഷ്, ജഗതാ ബാബു തുടങ്ങിയവർ സംസാരിച്ചു.