
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത 'സ്വച്ഛതാ ഹി സേവ - 2024 ന്റെ ഭാഗമായി നാളികേര വികസന ബോർഡ് ശുചീകരണ ക്യാമ്പ് സംഘടിപ്പിച്ചു. എറണാകുളം എസ്.ആർ.വി.എൽ.പി സ്കൂളിൽ നടത്തിയ ശുചീകരണ ക്യാമ്പെയ്ൻ ടി. ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുഖ്യ നാളികേര വികസന ഓഫീസർ ഡോ. ബി. ഹനുമന്ത ഗൗഡയുടെയും സെക്രട്ടറി ആർ. മധുവിന്റെയും നേതൃത്വത്തിൽ ബോർഡ് ഉദ്യോഗസ്ഥരും മറ്റും ജീവനക്കാരും പങ്കെടുത്തു. രാജ്യത്തൊട്ടാകെയുള്ള നാളികേര വികസന ബോർഡിന്റെ വിവിധ യൂണിറ്റ് ഓഫീസുകളുടെ നേതൃത്വത്തിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.