erada

പറവൂർ: വായനക്കാരായല്ലാ, കുടുംബത്തോടൊപ്പം താമസിക്കാനാണ് ഏഴിക്കര ദി യംഗ്‌മെൻസ് ലൈബ്രറിയിലേക്ക് എരണ്ടകൾ കുഞ്ഞുങ്ങളുമായെത്തിയത്. അടഞ്ഞു കിടന്നിരുന്ന ലൈബ്രറിയിലേക്ക് ഏഴ് കുഞ്ഞുങ്ങളുമായാണ് ഏരണ്ട കുടുംബം കുടിയേറിയത്. ബുധനാഴ്ച വൈകിട്ട് ലൈബ്രറേറിയൻ അജിത പ്രദീപ്‌ എത്തിയപ്പോഴാണ് എരണ്ടകളെ കണ്ടത്. വിവരം അറിഞ്ഞതോടെ ലൈബ്രറി ഭാരവാഹികളും നാട്ടുകാരും അതിഥികളെ കാണാനെത്തി. ഇവ‌ർ ചേർന്ന് എരണ്ടകളെ ലൈബ്രറിയിൽ തന്നെ മറ്റൊരിടത്തേക്ക് സ്ഥലമൊക്കി മാറ്റി പാർപ്പിച്ചു. വനം വകുപ്പിൽ വിവരം അറിയിച്ചിതിനെ തുടർന്ന് വൈകിട്ടോടെ വനം വകുപ്പ് റെസ്ക്യൂ വിഭാഗത്തിലെ പി.ജെ. കൃഷ്ണനും സംഘവുമെത്തി ഇവയെ കൊണ്ടുപോയി.