തൃപ്പൂണിത്തുറ: ചരിത്രപ്രസിദ്ധമായ ആമേട സപ്തമാതൃ - നാഗരാജ ക്ഷേത്രത്തിലെ കന്നി ആയില്യം 28ന് ആഘോഷിക്കും. പുലർച്ചെ 2ന് ക്ഷേത്രനട തുറക്കും. അഭിഷേകം, മലർനിവേദ്യം, ഉഷ:നിവേദ്യം എന്നിവയ്ക്കും ആമേട കാരണവർ എം.എസ്. ശങ്കരൻ നമ്പൂതിരിപ്പാടിന്റ മുഖ്യ കാർമികത്വത്തിൽ നടക്കുന്ന എതൃത്തപൂജയ് ശേഷം 4മുതൽ ദർശനം. ആയില്യംഇടി, പന്തീരടിനിവേദ്യം, ഉച്ചപൂജ, നാഗരാജാവിനും നാഗയക്ഷിക്കും നവകാഭിഷേകം തുടങ്ങിയവയും വൈകിട്ട് ദീപാലങ്കാരം, ദീപാരാധന എന്നിവയുമുണ്ടാകും. ക്ഷേത്രനട രാത്രി 9വരെ തുറന്നിരിക്കും. 29ന് രാവിലെ 5മുതൽ മകംതൊഴൽ. 27ന് വൈകിട്ട് 5 മുതൽ ആലുവ ഓംകാരം തിരുവാതിര ട്രൂപ്പിന്റെ തിരുവാതിരകളി.