
കൊച്ചി: ദേശീയ സമുദ്ര മലിനീകരണ പരിസ്ഥിതി വിഷശാസ്ത്ര സമ്മേളനത്തിന് കൊച്ചി സർവകലാശാലയിൽ തുടക്കമായി. സഹമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു. ഹൈബി ഈഡൻ എം.പി മുഖ്യാതിഥിയായി.
കുസാറ്റ് വൈസ് ചാൻസലർ പ്രൊഫ.ഡോ.എം. ജുനൈദ് ബുഷ്‌റി അദ്ധ്യക്ഷനായി. പ്രൊഫ.എസ്. ബിജോയ് നന്ദൻ, പ്രൊഫ.ഡോ.പി.ജി. ശങ്കരൻ, ശ്രീകല. എസ്, പ്രൊഫ.ഡോ.ടി.പി. സജീവൻ, ഡോ.രവിറാം ക്രിസ്ഥിപതി, കെ. വെങ്കിട്ടരാമ ശർമ്മ എന്നിവർ സംസാരിച്ചു. 27 ന് സമ്മേളനം അവസാനിക്കും. സമുദ്രമലിനീകരണത്തിലെ പ്രധാന പ്രശ്നങ്ങൾ, സമുദ്രജീവികളിലെ വിഷശാസ്ത്രപരമായ ആഘാതങ്ങൾ, തീരദേശ ആവാസവ്യവസ്ഥയ്ക്കുള്ള സുസ്ഥിരപരിഹാരങ്ങളുടെ രൂപീകരണം എന്നിവ ചർച്ച ചെയ്യും. സമ്മേളനത്തിൽ പ്രഥമ കുസാറ്റ് പരിസ്ഥിതി ശ്രേഷ്ഠ പുരസ്‌കാരം എൻ.എസ്. രാജുവിന് (രാജപ്പൻ) നൽകി. വേമ്പനാട്ട് കായലിലെ പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെയുള്ള പ്രവർത്തനങ്ങൾക്കാണ് അംഗീകാരം.