കോലഞ്ചേരി: പട്ടിമറ്റത്ത് മത്സ്യാവശിഷ്ടങ്ങൾ നിക്ഷേപിക്കുന്ന ടാങ്കിൽ വീണ ആടിനെ ഫയർഫോഴ്സ് രക്ഷിച്ചു. ഇന്നലെ വൈകിട്ട് 5 മണിയോടെ പട്ടിമറ്റത്തെ ബട്ടർ ഫ്ലെ പ്രീസ്കൂളിനോട് ചേർന്ന ഒഴിഞ്ഞ പറമ്പിലെ ടാങ്കിൽ സമീപവാസി പണ്ടാരമോളത്ത് വിജയമ്മയുടെ ആടാണ് അകപ്പെട്ടത്. ഒരാൾക്ക് മാത്രം ഇറങ്ങാവുന്ന ഹോളാണ് ടാങ്കിനുള്ളത് . വായു സഞ്ചാരം കുറഞ്ഞ ഇതു വഴി ഫയർ ഫോഴ്സ് ടീം ഇറങ്ങി സാഹസികമായാണ് ആടിനെ രക്ഷപ്പെടുത്തിയത് . പട്ടിമറ്റം ഫയർ സ്റ്റേഷൻ ഓഫീസർ എൻ. എച്ച് . അസൈനാരുടെ നേതൃത്വത്തിലായിരുന്നു രക്ഷാ പ്രവർത്തനം.