 
പിറവം: പാമ്പാക്കുട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മുൻ ധാരണയുടെ അടിസ്ഥാനത്തില്‍ നാലിനെതിരെ ഒൻപത് വോട്ടുകൾക്ക് ശ്രീകാന്ത് നന്ദനൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി ശ്യാമള പ്രസാദിനെയും തിരഞ്ഞെടുത്തു. കോൺഗ്രസ് നേതാക്കളായ ഉല്ലാസ് തോമസ്, ആശസനൽ, കെ. ആർ. ജയകുമാർ, പി.സി. ജോസ്, വിൽസൺ കെ. ജോൺ, കെ.ജി. ഷിബു, ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡന്റ് സിജു ഗോപാലകൃഷ്ണൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബെന്നി സ്കറിയ, കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോയ് മുള്ളൻകുഴി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജിനു സി. ചാണ്ടി, ഫിലിപ്പ് ഇരട്ടയാനിക്കൽ, ജയന്തി മനോജ്, റീനാമ എബ്രഹാം, രൂപമോൾ തമ്പി തുടങ്ങിയവർ സംസാരിച്ചു.