 
കൊച്ചി: കുമാരനാശാൻ സാംസ്‌കാരികകേന്ദ്രം കാക്കനാട് ആശാഭവനിലെ അന്തേവാസികൾക്കൊപ്പം ഓണം ആഘോഷിച്ചു. ഗാന്ധിയൻ വി.എം.കെ രാമൻ ഉദ്ഘാടനം ചെയ്തു. കുമാരനാശാൻ സാംസ്‌കാരികകേന്ദ്രം പ്രസിഡന്റ് അഡ്വ. ഡി.ജി. സുരേഷ് അദ്ധ്യക്ഷനായി. സാംസ്‌കാരികകേന്ദ്രം സെക്രട്ടറി കെ.ആർ. സജി, സി.ഡി. നവീൻകുമാർ,
ഡോ. എൽസമ്മ ജോസഫ് അറയ്ക്കൽ, എ.എസ്. ശ്യാംകുമാർ, വി.ആർ. രാമചന്ദ്രൻ, സ്റ്റീഫൻ നാനാട്ട്, രാജീവ് ബി. തട്ടാരത്ത് തുടങ്ങിയവർ സംസാരിച്ചു. ആശാഭവൻ സൂപ്രണ്ടും ഹൈക്കോടതി ലെയ്‌സൺ ഓഫീസറുമായ ജോൺ ജോഷി സ്വാഗതവും സ്റ്റാഫ് നഴ്‌സ് ലക്ഷ്മിപ്രിയ നന്ദിയും പറഞ്ഞു.