കാലടി: ഇന്നൊവേഷൻ ആൻഡ് എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് സെന്ററിന്റെ നേതൃത്വത്തിൽ ക്ലസ്റ്റർ മീറ്റിംഗ് നടത്തി. കാലടി ആദിശങ്കര എൻജിനിയറിംഗ് കോളേജിലാണ് മീറ്റിംഗ് നടന്നത്. പവിഴം ഹെൽത്തിയർ ഡയറ്റ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി എം.ഡി. എൻ.പി ആന്റണി ഉദ്ഘാടനം ചെയ്തു. ആദി ശങ്കര മാനേജിംഗ് ട്രസ്റ്റി കെ. ആനന്ദ് അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ ഡോ. എം. എസ്. മുരളി, ഡീൻ, എൽദോസ്, കേരള സ്റ്റാർട്ടപ്പ് മിഷൻ അസിസ്റ്റന്റ് മാനേജർ ബെർജിൻ റസീൽ, പ്രൊഫ. അജയ് ബേസിൽ, പ്രൊഫ. എൽദോസ് പി. സി തുടങ്ങിയവർ സംസാരിച്ചു.