ph

കാലടി: മലയാറ്റൂർ - നീലീശ്വരം ഗ്രാമപഞ്ചായത്ത് കൃഷിഭവന് കീഴിൽ പച്ചക്കറി ക്ലസ്റ്ററിൽ ഉൾപ്പെട്ട കർഷകർക്ക് വാർഷിക പദ്ധതിയിൽ പച്ചക്കറി തൈകൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് വിൻസൻ കോയിക്കര നിർവ്വഹിച്ചു. അംഗങ്ങളായ ബിജു പള്ളിപ്പാടൻ, ബിൻസി ജോയി, കെ. എസ്. തമ്പാൻ, കൃഷി ഓഫീസർ പോൾസൺ തോമസ്, കൃഷി അസിസ്റ്റന്റ് ഓഫീസർ ബിനോയ് പി, കൃഷി അസിസ്റ്റന്റുമാരായ രഞ്ജു രാജൻ, അംഗിത് ബാബു എന്നിവർ സംസാരിച്ചു.