തൃപ്പൂണിത്തുറ: ഉദയംപേരൂർ പടിക്കൽക്കാവ് ഭഗവതി ക്ഷേത്രത്തിൽ 29 മുതൽ ഒക്ടോബർ 6വരെ ഭാഗവതശ്രേഷ്ഠൻ പെരിക്കമന ശ്രീനാഥ് നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ ഭാഗവത സപ്താഹയജ്ഞം നടത്തും. 29 ന് വൈകിട്ട് 6ന് നാരായണീയ മാഹാത്മ്യ പ്രഭാഷണത്തോടെ യജ്ഞം ആരംഭിക്കും. 30ന് വൈകിട്ട് വരാഹാവതാരം, ഒക്ടോബർ 1ന് ഭദ്രകാളി അവതാരം, 2ന് നരസിംഹാവതാരം, 3ന് ശ്രീകൃഷ്ണാവതാരം, 4ന് രുക്മിണീ സ്വയംവരം, 5ന് സന്താനഗോപാലം എന്നിവ നടക്കും. 6 ന് ഉച്ചയ്ക്ക് അവഭൃഥ സ്നാനത്തോടെ സമാപിക്കും.