prime

കൊച്ചി: ബിസിനസ് മാനേജ്മെന്റ് സോഫ്ട്‌വെയർ സേവനങ്ങളിലെ മുൻനിരക്കാരായ ടാലി സൊല്യൂഷൻസ്, അപ്ഡേറ്റഡ് വേർഷനായ 'ടാലി പ്രൈം 5.0' അവതരിപ്പിച്ചു. ചെറുകിട ഇടത്തരം വ്യവസായങ്ങളെ ശാക്തീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണിത്. ജി.എസ്.ടി ഫയലിംഗ് നടപടികളടക്കം ഒരു വിരൽത്തുമ്പിൽ അതിവേഗം ലഭ്യമാകും.

ജി.എസ്.ടി പോർട്ടൽ സന്ദർശിക്കാതെ തന്നെ നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള സൗകര്യവും 'ടാലി പ്രൈം 5.0'യിൽ ഉണ്ടെന്ന് ജനറൽ മാനേജർ (സൗത്ത്) അനിൽ ഭാർഗവൻ പറഞ്ഞു. ഇ-ഇൻവോയ്‌സിംഗ്, ഇ-വേ ബിൽ ജനറേഷൻ, വാട്‌സാപ് ഇന്റഗ്രേഷൻ തുടങ്ങിയവയടക്കം ടാലിയുടെ കണക്ടഡ് സേവനങ്ങൾ ഇതിലുണ്ട്.
വേഗത്തിലുള്ള ഡാറ്റാ ഡൗൺലോഡിംഗ്, അപ്ഡലോഡിംഗ്, ജി.എസ്.ടി.ആർ1 റിട്ടേൺ ഫയലിംഗ്, ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റ് തുടങ്ങി ജി.എസ്.ടി പോർട്ടലുമായി നേരിട്ടു കണക്ട് ചെയ്യുന്ന സേവനങ്ങളാണ് സവിശേഷത. വാർത്തസമ്മേളനത്തിൽ ടാലി സൊലൂഷൻസ് റീജണൽ സെയിൽസ് മാനേജർ(കേരള) സുജിത്കുമാറും പങ്കെടുത്തു.