
കൊച്ചി: ഇടുക്കി കേന്ദ്രീകരിച്ച് കേരളത്തിലെ ഫാം ടൂറിസ സാദ്ധ്യതകൾ വികസിപ്പിക്കുമെന്ന് മൃഗസംരക്ഷണ വകുപ്പുമന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. ഫാം ടൂറിസം സാദ്ധ്യതകൾ കൂടുതൽ പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി പറഞ്ഞു. മെട്രോ എക്‌സ്പീഡിഷൻ ടൂറിസം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ടൂറിസത്തിൽ മൃഗസംരക്ഷണ വകുപ്പിനും അന്തമായ സാദ്ധ്യതകളുണ്ടെന്ന് മന്ത്രി പറഞ്ഞു. തമിഴ്നാട് മന്ത്രി ടി. മനോ തങ്കരാജ് ഉദ്ഘാടനം ചെയ്തു. മേയർ എം. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. മെട്രോ മാർട്ട് എം.ഡി സിജി നായർ, ഇ.എം നജീബ്, എം.ആർ നാരായണൻ, ബൈജു ഗോപാലൻ, പ്രസാദ് മഞ്ഞളി തുടങ്ങിയവർ പങ്കെടുത്തു,