john-koreppiscoppa-86

മാമലശേരി: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയിലെ സീനിയർ വൈദികൻ ചിറക്കടക്കുന്നേൽ ജോൺ കോറെപ്പിസ്കോപ്പ (86) നിര്യാതനായി. മൃതദേഹം ഇന്ന് 3 മണിക്ക് വസതിയിൽ കൊണ്ടുവരും. സംസ്‌കാരം നാളെ രാവിലെ 8.30ന് മാമലശേരി മാർ മിഖായേൽ ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. കാലം ചെയ്ത ശ്രേഷ്ഠ ബസേലിയോസ്‌ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ സെക്രട്ടറിയായിരുന്നു. മാർ മിഖായേൽ പള്ളിയിൽ ദീർഘകാലം വികാരിയായിരുന്നു. ഇടുക്കി സെന്റ് മേരീസ്, കുറിഞ്ഞി സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ്, പാലക്കുഴ സെന്റ് ജോൺസ്, കിഴുമുറി സെന്റ് ജോർജ്, പിറമാടം സെന്റ് ജോൺസ്, ഓണക്കൂർ സെഹിയോൻ പള്ളികളിലും സേവനം അനുഷ്ഠിച്ചു. ഭാര്യ: നെച്ചുർ വാഴക്കാലയിൽ കുഞ്ഞമ്മ. മക്കൾ: ജെമിനി ജോൺ, എൽദോ ജോൺ, മരുമക്കൾ: ജെയിംസ്, ബിൽബി.