
നെടുമ്പാശേരി: കുന്നുകര എം.ഇ.എസ് കോളേജ് ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്‌നോളജി എൻ.എസ്.എസ് യൂണിറ്റ് അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിന്റെയും എച്ച്.ഡി.എഫ്.സി ബാങ്കിന്റെയും സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. അമൃത ഇൻസ്റ്റിറ്റ്യൂട്ട് പ്രോഗ്രാം കോഡിനേറ്റർ രാധാകൃഷ്ണൻ, ഡോ. കാർത്തികേയൻ, ബാങ്ക് പ്രതിനിധി കെവിൻ, കോളേജ് പ്രിൻസിപ്പൽ ഡോ. പ്രീത ആർ. നായർ, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ആർ. പ്രശാന്ത്, കിരൺ പി. ദാസ്, ഷാമിൽ റഹ്മാൻ എന്നിവർ നേതൃത്വം നൽകി.