
തൃപ്പൂണിത്തുറ: എറണാകുളം റവന്യൂ ജില്ല ഖോ-ഖോ ചാമ്പ്യൻഷിപ്പ് പൂത്തോട്ട കെ.പി.എം എച്ച്.എസ്.എസ് മൈതാനത്ത് മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി മാധവൻ ഉദ്ഘാടനം ചെയ്തു. എസ്.എൻ.ഡി.പി യോഗം പൂത്തോട്ട ശാഖാ വൈസ് പ്രസിഡന്റ് അനില അദ്ധ്യക്ഷയായി. സബ് ജില്ലാ സെക്രട്ടറി എ.എസ്. പ്രതാപ്, വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രിൻസിപ്പൽമാരായ ബിന്ദു, സ്വപ്നവാസവൻ, ഹൈസ്കൂൾ എച്ച്.എം അനൂപ്, വാർഡ് അംഗം എം.പി.ഷൈമോൻ, ശാഖാ സെക്രട്ടറി കെ.കെ. അരുൺകാന്ത്, പി.ടി.എ പ്രസിഡന്റ് കെ.ജി. വിജയൻ എന്നിവർ സംസാരിച്ചു. 14 സബ് ജില്ലകളിൽ 48 സ്കൂളിലെ 600 ലേറെ കുട്ടികൾ പങ്കെടുക്കും.