anwar-sadath-mla

ആലുവ: റവന്യൂ ജില്ല ശാസ്ത്രമേള സ്വാഗതസംഘ രൂപീകരണ യോഗം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആലുവ മുനിസിപ്പൽ ചെയർമാൻ എം.ഒ. ജോൺ അദ്ധ്യക്ഷനായി. ഡെപ്യൂട്ടി ഡയറക്ടർ ഹണി ജി. അലക്‌സാണ്ടർ, മുൻസിപ്പൽ വൈസ് ചെയർപേഴ്‌സൺ സൈജി ജോളി, ഫാസിൽ ഹുസൈൻ, ലിസ ജോൺസൺ, മിനി ബൈജു, ഷമ്മി സെബാസ്റ്റ്യൻ, പി.പി. ജയിംസ്, സിബി അഗസ്റ്റ്യൻ എന്നിവർ സംസാരിച്ചു. മുനിസിപ്പൽ കൗൺസിലർമാർ വിവിധ സബ് കമ്മിറ്റി ചെയർമാൻമാരായും അദ്ധ്യാപക സംഘടന പ്രതിനിധികൾ കൺവീനർമാരായും 12 സബ് കമ്മിറ്റികൾ രൂപീകരിച്ചു.