വൈപ്പിൻ: പെട്രോനെറ്റ് എൽ.എൻ.ജിയും ഭാരത് മാതാ കോളേജിലെ ഭൂമിത്ര ക്ലബും എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്തുമായി സഹകരിച്ച് വളപ്പ് ബീച്ച് ശുചീകരണത്തിനും സൗന്ദര്യവത്കരണത്തിനും തുടക്കവും കുറിച്ചു. ബീച്ചുകളിലേക്കുള്ള വഴികളിലെ കുഴികൾ അടയ്ക്കുകയും വഴികളിലെ തടാകത്തിനരികിൽ ബാംബൂ ഹാൻഡിൽ സ്ഥാപിക്കുകയും ചെയ്തു. പ്രോജക്ട് കോഓഡിനേറ്റർ ഡിബിൻ ഡേവിസ്, ഐശ്വര്യ (മെട്രോനെറ്റ് എൽ.എൻ.ജി), ഗ്രാമപഞ്ചായത്ത് അംഗം സ്വാതിഷ് സത്യൻ, എ.സി.എസ് ജാൻസി സ്റ്റീഫൻ, ഭാരത് മാത കോളേജിലെ വിദ്യാർത്ഥികൾ, ഹരിതകർമ്മസേനാംഗങ്ങൾ തുടങ്ങിയവർ ശുചീകരണത്തിനും സൗന്ദര്യവത്കരണത്തിനും നേതൃത്വം നൽകി.